ചിറയിൻകീഴ്: മുരുക്കുംപുഴ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗവൺമെന്റ് എച്ച്.എസ് വെയിലൂരിൽ സമാധാനത്തിന്റെ വഴി എന്ന പേരിൽ സംഘടിപ്പിച്ച ചിത്ര രചനാ മത്സരം സ്കൂൾ ഹെഡ്മിസ്ട്രസ് ലതാദേവി ഉദ്ഘാടനം ചെയ്തു. മുരുക്കുംപുഴ ലയൺസ് ക്ലബ് സെക്രട്ടറി അബ്ദുൾ വാഹിദ് അദ്ധ്യക്ഷത വഹിച്ചു. ക്ലബ് അംഗം ജാദു ചിത്രരചനാ നിയമാവലി വിശദീകരിച്ചു. സ്കൂൾ അദ്ധ്യാപകരായ സജീന, നൂർജഹാൻ, ലയൺസ് ക്ലബ് ഭാരവാഹികളായ ബഷീർ, ജയാജാദ്, ഷാജിഖാൻ തുടങ്ങിയവർ പങ്കെടുത്തു.