തിരുവനന്തപുരം: വാളയാർ പീഡനക്കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു കേരളദളിത് ഫ്രണ്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. വത്സൺ അത്തിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജോർജ് ജോസഫ്, ബാബു വലിയവീടൻ, വി.എസ്. മനോജ്കുമാർ, കല്ലട ഫ്രാൻസിസ്, കരുമം സുന്ദരേശൻ, ശാന്തമ്മ തോമസ്, ഏഴുകോൺ സത്യൻ, ജോസഫ് സ്‌കറിയ, ബി.ഡി. മാസ്റ്റർ, വട്ടപ്പാറ ഒാമന, എസ്. മഹേശ്വർ, ഗായത്രി, എട്ടുരുത്തി പ്രേമചന്ദ്രൻ, രഞ്ജിത്ത് നീതു, വേലപ്പൻനായർ, എം.എസ്. പിള്ള, അയൂബ് ഖാൻ തുടങ്ങിയവർ സംസാരിച്ചു.