ബാലരാമപുരം: ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്ന എല്ലാ ഗുണഭോക്താക്കളും അക്ഷയകേന്ദ്രങ്ങൾ വഴി ഈ മാസം 18 മുതൽ 30 വരെ മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. മസ്റ്ററിംഗ് നടത്താത്ത ഗുണഭോക്താക്കൾക്ക് അടുത്ത ഗഡു മുതൽ പെൻഷൻ അനുവദിക്കില്ലെന്നും കിടപ്പുരോഗികളുടെ മസ്റ്ററിംഗ് ഡിസംബർ ഒന്ന് മുതൽ 5 വരെ നേരിട്ട് നടത്തുമെന്നും പഞ്ചായത്ത് അറിയിച്ചു. കിടപ്പുരോഗികളുടെ വിവരങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ 29നകം അറിയിക്കണം.