1. ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തിരുന്ന വനിത?
സോണിയാഗാന്ധി
2. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് ?
ഡബ്ളിയു.സി. ബാനർജി
3. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ?
എ.ഒ. ഹ്യൂം
4. ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ സമ്മേളനം?
ബൽഗാം സമ്മേളനം
5. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ മുസ്ളിം പ്രസിഡന്റ് ?
ബഹറുദ്ദീൻ തിയാബ്‌ജി
6. സോഷ്യലിസം ഒരു നയമായി അംഗീകരിച്ച കോൺഗ്രസ് സമ്മേളനം?
ആവടി സമ്മേളനം
7. ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കപ്പെട്ട കോൺഗ്രസ് സമ്മേളനം?
ബോംബെ സമ്മേളനം
8. ജപ്പാൻ ആസ്ഥാനമാക്കി ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചത്?
റാഷ് ബിഹാരി ബോസ്
9. ഇന്ത്യൻ പതാക ആദ്യം ഉയർത്തിയ വ്യക്തി?
മാഡം ബിക്കാജി കാമ
10. ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസെ മക്‌ഡൊണാൾഡ് കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച വർഷം?
1932
11. ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ച ദിവസം?
1930 മാർച്ച് 12
12. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായ വർഷം?
1925
13. ഗദ്ദാർ പാർട്ടി രൂപീകരിച്ചത്?
ലാലാ ഹർദയാൽ
14. മുസ്ളിങ്ങൾക്ക് പ്രത്യേക രാജ്യം വേണമെന്ന് ആദ്യമായി വാദിച്ചത്?
മുഹമ്മദ് ഇക്‌ബാൽ
15. ഇന്ത്യൻ ഹോം റൂൾ ലീഗ് സ്ഥാപിതമായത്?
1916
16. ദി ഹിന്ദു എന്ന ദിനപത്രത്തിന്റെ സ്ഥാപകൻ?
ജി. സുബ്രഹ്മണ്യ അയ്യർ
17. കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും തമ്മിൽ ആശയപരമായ വിഭജനം നടന്ന സമ്മേളനം ?
സൂറത്ത് സമ്മേളനം
18. മൗലികാവകാശങ്ങൾ അംഗീകരിച്ച കോൺഗ്രസ് സമ്മേളനം?
കറാച്ചി സമ്മേളനം
19. കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും തമ്മിൽ യോജിച്ച സമ്മേളനം?
ലക്‌നൗ സമ്മേളനം
20. ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ബാലഗംഗാധരതിലകൻ.