vs-sunil-kumar-
VS SUNIL KUMAR

തിരുവനന്തപുരം: 2018-ലെ കാലവർഷത്തിൽ സംസ്ഥാനത്ത് നാളികേര കർഷകർക്ക് 24,850 ലക്ഷം രൂപയുടെയും ഈ വർഷം 4585.01 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായതായി കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ നിയമസഭയിൽ പറഞ്ഞു. നിലവിൽ 50 ലക്ഷത്തോളം നാളികേരള കർഷരുണ്ടെന്നാണ് കണക്ക്. സംസ്ഥാനത്ത് തെങ്ങിൻതോപ്പുകളുടെ വിസ്തൃതി ഇപ്പോൾ 7.81 ഹെക്ടറും തെങ്ങിന്റെ ഉൾപാദനക്ഷമത ഹെക്ടറിന് 6889 നാളികേരവുമാണ്. ഇത് 8500 ആയി വർദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വെർജിൻ കോക്കനട്ട് ഓയിൽ ഉത്പാദനം വർദ്ധിപ്പിക്കാൻ കൂടുതൽ യൂണിറ്റുകൾ തുടങ്ങും. നാളികേര വികസനത്തിന് നിരവധി പദ്ധതികൾ നടപ്പാക്കിയെങ്കിലും ഉദ്ദേശിച്ച ഫലമുണ്ടായില്ല. തെങ്ങിൻതോപ്പുകൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെട്ടതും ശാസ്ത്രീയ കൃഷി രീതികളോടുള്ള വൈമുഖ്യവും തെങ്ങിനെ ബാധിക്കുന്ന രോഗങ്ങളും വില സ്ഥിരത ഇല്ലാത്തതും പദ്ധതികൾക്ക് വിനയായി. തെങ്ങുകയറ്റു യന്ത്രം വികസിപ്പിക്കാനുള്ള നടപടി അന്തിമ ഘട്ടത്തിലാണെന്നും എ.പി അനിൽകുമാർ, പി.ജെ ജോസഫ്, പിടി തോമസ്, ജനീഷ്‌കുമാർ, എം.സി കമറുദ്ദീൻ, വീണ ജോർജ്, എസ്. ശർമ്മ, കെ.ബി ഗണേഷ്‌കുമാർ, ഒ.ആർ കേളു, സി. കൃഷ്ണൻ, കെ രാജൻ, കെ ദാസൻ, അൻവർസാദത്ത് തുടങ്ങിയവരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.