ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് ഡിജിറ്റൽ ലൈബ്രറിയുടെ നിർമ്മാണപുരോഗതി അ‌ഡ്വ.ബി.സത്യൻ എം.എൽ.എ വിലയിരുത്തി 10.5 കോടി കിഫ് ബി ഫണ്ടിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. നിർമ്മാണം പൂർത്തിയാകുമ്പോൾ സംസ്ഥാനത്തെ സർക്കാർ കോളേജുകളിൽ ഏറ്റവും മികച്ച ലൈബ്രറിയുള്ള കോളേജ് ആയി ആറ്റിങ്ങൽ മാറും. കൂടാതെ ലൈബ്രറി സൗകര്യങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കുകയും, കോൺഫസ് ഹാൾ, വിവിവിധ വകുപ്പുകൾക്ക് പ്രത്യക ക്ലാസ്സ് മുറികളും, ഓഫിസുകളും ഇവിടെ പ്രവർത്തിക്കും. അതോടൊപ്പം റിസർച്ച് ചെയ്യാൻ വേണ്ട സൗകര്യങ്ങളും പ്രത്യേകമായി സജ്ജമാക്കുമെന്നും എം എൽ എ പറഞ്ഞു.