ആറ്റിങ്ങൽ: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് കച്ചേരിനട ജംഗ്ഷനിൽ നെഹ്റുവിന്റെ ഫോട്ടോയിൽ പുഷ്‌പാർച്ചന നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ. വിജയകുമാർ, കോൺഗ്രസ് നേതാക്കളായ ആറ്റിങ്ങൽ സതീഷ്, തോട്ടവാരം ഉണ്ണിക്കൃഷ്ണൻ, ആറ്റിങ്ങൽ ബാലകൃഷ്ണൻ, എം.എച്ച്. അഷറഫ് ആലംകോട്, രാമച്ചംവിള പ്രസന്നകുമാർ എന്നിവർ നേതൃത്വം നൽകി.