097

വർക്കല: വർക്കല ഗവൺമെന്റ് ജില്ലാ ആയുർവേദാശുപത്രി യുടെ പ്രവർത്തനം നാടിന് മാതൃകയാകുന്നു .വർക്കലയുടെ ഹൃദയഭാഗത്ത് അഞ്ച് ഏക്കർ സ്ഥലത്താണ് ആശുപത്രി സ്ഥിതി ചെയ്യുന്നത് 1955 ൽ ഇരുപത് കിടക്കകൾ മാത്രമുണ്ടായിരുന്ന ഒരു സാധാരണ ആശുപത്രിയായി സ്ഥാപിതമായ ഈ ചികിത്സാ കേന്ദ്രം 1975 ൽ 50 കിടക്കകളുളള ആശുപത്രിയായി ഉയർത്തി.

1996 ൽ അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന് ഈ സ്ഥാപനം കൈമാറുകയും പതിനാല് പേ വാർഡുകൾ കൂടി ആരംഭിക്കുകയും ചെയ്തു.ആരോഗ്യ വകുപ്പിന്റെ വയോജന പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് പ്രത്യേക കിടക്കകളും അനുവദിച്ചു.ഇപ്പോൾ നിലവിൽ 76 പേരെ കിടത്തി ചികിത്സിക്കുന്നതിനുളള സൗകര്യവും ഉണ്ട്.ഈ ആശുപത്രിയെ കഷായ ആശുപത്രി എന്നാണ് പഴമക്കാർ വിളിച്ച് പോന്നത് .

എക്സറേ യൂണിറ്റ് , ക്ലിനിക്കൽ ലാബ് ,ഫിസോതെറാപ്പി യൂണിറ്റ് , വർണ്യം ബ്യൂട്ടി ക്ലിനിക്ക് ,നേത്രരോഗ പരിശോധന , വയോജന സൗജന്യ ചികിൽസ പദ്ധതി തുടങ്ങി നിരവധി ചികിത്സാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട് . രോഗികൾക്കുളള ഭക്ഷണത്തിനും പ്രത്യക സംവിധാനങ്ങളാണ് ഒരുക്കിയിട്ടുളളത് .ഇപ്പോൾ രാവിലെ അരിപുട്ട് , ഗോതമ്പ് പുട്ട് , ഓട്സ് ,പാൽ പയർ ,കഞ്ഞി എന്നിവ നൽകി വരുന്നു രോഗികൾക്ക് . ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനവും പരിചരണവും രോഗികളായി എത്തുന്നവർക്ക് ആശ്വാസം ആകുന്നുണ്ട്. ആയുഷ് വകുപ്പിന്റെ നാലുകോടി രൂപ ഉപയോഗിച്ച് അറുപത് കിടക്കകൾ കൂടി സ്ഥാപിക്കുന്നതിന് പുതിയ രണ്ട് നില കെട്ടിടത്തിന്റെ നിർമ്മാണം നടന്നുവരുന്നു. ജില്ലാ പഞ്ചായത്തിന്റെ മൂന്ന് കോടിരൂപ ചെലവിൽ 12 ഡീലക്സ് സ്യൂട്ട് റൂമുകൾ നിർമ്മിക്കുന്നതിന് വാപ്പ് കോസുമായി കരാർ ഒപ്പിട്ടിട്ടുണ്ട് .അറുന്നൂറിൽ പരം രോഗികളാണിവിടെ ചികിത്സ തേടി എത്തുന്നത്. നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും വിദേശികൾ ഉൾപ്പെടെ ചികിത്സ തേടി എത്തുന്ന ഈ ആരോഗ്യ കേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാകേണ്ടതും ഉണ്ട്.

സി.എം.ഒ ഉൾപ്പെടെ ഡോക്ടർമാർ-8

ആയുഷ് മിഷന്റെ പദ്ധതിയിൽ :3 ഡോക്ടർമാർ

(പഞ്ച കർമ്മ , ശല്യതന്ത്രം , നേത്ര )

(മർമ്മ , പഞ്ച കർമ്മ ,നേത്ര ,ത്വക്ക്) സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ: 4

ആശുപത്രിയിൽ 34 സ്ഥിരം ജീവനക്കാരും 35 പേർ താത്ക്കാലിക അടിസ്ഥാനത്തിലും ജോലി നോക്കി വരുന്നു.ജില്ലാ പഞ്ചായത്തിന്റെ കീഴിൽ വർഷത്തിൽ മുപ്പതുലക്ഷം രൂപയുടെയും ആയുഷ് വകുപ്പിൽ നിന്നും പത്ത് ലക്ഷം രൂപയുടെയും ഔഷധങ്ങൾ ലഭിക്കുന്നുണ്ട്. പത്ത് ശതമാനം വിലക്കുറവിൽ ഇവിടെ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിൽ എല്ലാ ആയുർവ്വേദ ഔഷധങ്ങളും ലഭിക്കും . വരുമാനത്തിന്റെ ലാഭ വിഹിതത്തിൽ നിന്നും അയ്യായിരം രൂപയുടെ ഔഷധ ങ്ങൾ ജനറൽ വാർഡിലെ പാവപ്പെട്ട രോഗികൾ ക്ക് നൽകുന്നുണ്ട്.