ആറ്റിങ്ങൽ: ജില്ലാ പഞ്ചായത്തിന്റെ ' സാരഥി ' സ്‌കൂൾ ബസ് പദ്ധതിയുടെ ഭാഗമായി ഇളമ്പ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് അനുവദിച്ച ബസിന്റെ ഫ്ലാഗ് ഓഫ് ജില്ലാ പഞ്ചായത്തംഗം എസ്. രാധാദേവി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എം. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം. സിന്ധുകുമാരി, ഗ്രാമ പഞ്ചായത്തംഗം എസ്. സുജാതൻ, എസ്.എം.സി ചെയർമാൻ ജി. ശശിധരൻ നായർ, വികസന സമിതി കൺവീനർ ടി. ശ്രീനിവാസൻ, പി.ടി.എ വൈസ് പ്രസിഡന്റ് എസ്. രാജേന്ദ്രൻ നായർ, എസ്.എം.സി വൈസ് ചെയർമാൻ എം. മനോജ്, സ്റ്റാഫ് സെക്രട്ടറി എം. ബാബു, എസ് അനിൽ, സി.എസ്. വിനോദ് ടി അനിൽ,​ ബീന സി.പി എന്നിവർ സംസാരിച്ചു.