ആറ്റിങ്ങൽ: കുറക്കട ഡോ. അംബേദ്കർ മെമ്മോറിയൽ യു.പി.എസിലെ കായിക പരിശീലന പദ്ധതി ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക് ടെക്സ്റ്റൈൽ ടെക്നോളജി മുൻ എച്ച്.ഒ.ഡി അശോകൻ ഉദ്ഘാടനം ചെയ്‌തു. ശ്രീപാദം അഡ്മിനിസ്ട്രേറ്റർ വി. ഷാജി ആദ്യപരിശീലനം നൽകി. ഡോ. അബ്ദുൾകലാം ടെക്‌നിക്കൽ യൂണിവേഴ്സിറ്റി കായിക വകുപ്പ് മേധാവി ഡോ.കെ.കെ. വേണു സ്‌പോൺസർ ചെയ്‌ത കായിക ഉപകരണങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്‌തു. മണിലാൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ആർ. പദ്മകുമാരി,​ സുരേഷ് കൊളാഷ്,​ സുധീന്ദ്രൻ,​ സുകേഷ് എന്നിവർ സംസാരിച്ചു.