മലയിൻകീഴ്: സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി 18 മുതൽ 30.വരെ സൗജന്യമായി മസ്റ്ററിംഗ്‌ നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയതായി വിളവൂർക്കൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഗുണഭോക്താക്കൾ ആധാർ, പെൻഷൻ രേഖകൾ എന്നിവയുമായി അക്ഷയകേന്ദ്രത്തിലെത്തി മസ്റ്ററിംഗ് നടത്തണം. മസ്റ്ററിംഗ് നടത്താത്ത ഗുണഭോക്താക്കൾക്ക് തുടർന്ന് പെൻഷൻ ലഭിക്കില്ല. കിടപ്പ് രോഗികളുടെ മസ്റ്ററിംഗ് അക്ഷയകേന്ദ്രം പ്രതിനിധികൾ ഡിസംബർ 1 മുതൽ 5 വരെ വീടുകളിലെത്തി ശേഖരിക്കും. കിടപ്പ് രോഗികളെ സംബന്ധിച്ചുള്ള വിവരം കുടുംബത്തിലെ ഏതെങ്കിലുമൊരു അംഗം 29ന് മുമ്പായി പഞ്ചായത്തിൽ രേഖ മൂലം അറിയിക്കണം.