jjj

നെയ്യാറ്റിൻകര: ശിശുദിനാഘോഷങ്ങളുടെ ഭാഗമായി നെയ്യാ​റ്റിൻകര മുൻസിപ്പാലി​റ്റി സംഘടിപ്പിച്ച കലാകായിക മത്സരങ്ങളിൽ ഊരൂട്ടുകാല ഡോ.ജി.ആർ പബ്ലിക് സ്‌കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി. കലാമത്സരങ്ങളിൽ യു.പി, എച്ച്.എസ് എന്നീ വിഭാഗങ്ങളിലും കായികമത്സരങ്ങളിൽ ഗ്രൂപ്പ് 2,3,4 എന്നീ വിഭാഗങ്ങളിലും വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടി. വിജയികളെയും അദ്ധ്യാപകരെയും സ്‌കൂൾ മാനേജിങ് ട്രസ്​റ്റി സിസ്​റ്റർ മൈഥിലി, മാനേജർ പി. രവിശങ്കർ, പ്രിൻസിപ്പൽ മരിയ ജോ ജഗദീഷ് എന്നിവർ യോഗം ചേർന്ന് അഭിനന്ദിച്ചു.