മുടപുരം : കിഴുവിലം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന സമ്പൂർണ സി.സി ടിവി കാമറ ശൃംഖലയുടെപ്രവർത്തനോദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. ജനകീയമായി നടപ്പിലാക്കിയ ഈ പദ്ധതി മാതൃകാപനമാണെന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ട് കിഴുവിലം ഗ്രാമ പഞ്ചായത്തിനെ സംസ്ഥാന സർക്കാർ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. കിഴുവിലം ഗ്രാമ പഞ്ചായത്ത് ഗ്രൗണ്ടിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ . അടൂർ പ്രകാശ് എം.പി പഞ്ചായത്തിലെ വിവിധ ക്ഷേമ പദ്ധതി ഉദ്‌ഘാടനം നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ സ്വാഗതം പറഞ്ഞു.സ്വാഗത സംഘം ജനറൽ കൺവീനർ ഗിരീഷ്‌കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു . സി.സി ടി.വിയുടെ സമ്മത പത്രം മന്ത്രിയിൽ നിന്നും സൂപ്രണ്ട് ഓഫ് പൊലീസ് ബി. അശോകൻ എറ്റുവാങ്ങി . ഡി.ഡി.പി.എസ്. ത്രേസ്യമ്മ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാബായി 'അമ്മ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് താരാ തങ്കൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജി. ഗോപകുമാർ, ശ്രീലത, എ.എസ്. ശ്രീകണ്ഠൻ, കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലൻ നായർ, കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് മനോജ് ബി. ഇടമന, ആറ്റിങ്ങൽ ഡി.വൈ.എസ്.പി. വിദ്യാധരൻ, തിരുവനന്തപുരം കന്റോൺമെന്റ് എസ്.എച്ച് എ.എം. അനിൽകുമാർ, ചിറയിൻകീഴ് എസ്.എച്ച്.ഒ എച്ച്.എൽ. സജീവ്, ആറ്റിങ്ങൽ എസ്.എച്ച്.ഒ ഡിപിൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എസ്. ചന്ദ്രൻ, മഞ്ജു പ്രദീപ് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഉണികൃഷ്ണൻ ,ബി.എസ്.ബിജുകുമാർ,എ.ചന്ദ്രശേഖരൻ നായർ ,വനജ കുമാരി,മുഹമ്മദ് ഫൈസൽ,വി.എസ്.രേഖ ,ശ്യാമള 'അമ്മ ,എ.ഷാജഹാൻ,ലിപിമോൾ ,എസ്.സുജ ,സാംബശിവൻ,സി.എസ്.മിനി,സുജാത ,ബി.സൈന ബീവി,സംഘാടക സമിതി ജോയിന്റ് കൺവീനർ ജെ. ശശി, സ്വാഗത സംഘം വൈസ് ചെയർമാൻ സന്തോഷ്‌കുമാർ, മുൻ പഞ്ചായത്ത് സെക്രട്ടറി ജി.ജയദേവൻ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കിഴുവിലം രാധാകൃഷ്ണൻ ,കൂടത്തിൽ ഗോപിനാഥൻ,എ.അൻവർഷ ,എസ്. സിദ്ദിഖ് ,വിജുകുമാർ,വിജയകുമാർ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജി.മിനി തുടങ്ങിയവർ സംസാരിച്ചു.
ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി വിഷ്ണു ഭക്തൻ ,ഇന്ദ്രസേനൻ പിള്ള,നൗഷാദ് വാക്കവി, കന്റോൺമെന്റ് എസ്.എച്ച് എ.എം. അനിൽകുമാർ,എസ്.എച്ച്.ഒ എച്ച്.എൽ. സജീവ്, മുഹമ്മദ് ഷിബിൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.