കിളിമാനൂർ: ഇരപ്പിൽ - കുഴിവിള - കോട്ടയ്ക്കൽ നിവാസികളുടെ ചിരകാല അഭിലാഷമായിരുന്ന ഇരപ്പിൽ പാലത്തിന്റെ ഉദ്ഘാടനം ഇന്ന് ( 17ന് )വൈകിട്ട് 4ന് ബി.സത്യൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പഴയകുന്നുമ്മൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇരപ്പിൽ - കുഴിവിള പ്രദേശങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് 38 ലക്ഷം രൂപക്കാണ് പാലം പൂർത്തിയാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് കെ.രാജേന്ദ്രൻ സ്വാഗതം പറയും. പഞ്ചായത്തംഗങ്ങളായ ഡി. സ്മിത, പി.ലാലി, യു.എസ്.സുജിത്, വി.ധരളി ക, വി.ജി. പോറ്റി, ജി.എൽ.അജീഷ്, ജി.രതീഷ്, ബ്ലോക്ക് അംഗങ്ങളായ എസ്.യഹിയ, എസ്.സനു, ജി.ബാബുക്കുട്ടൻ ,കെ.എസ്.ഷിബു, താഹിറാ ബീവി, എം.ഇന്ദിര ടീച്ചർ, ഡി. എസ്. അജിതകുമാരി, എസ്.ജാഫർ,ടി.പ്രസന്ന ,എസ്. ജലജ, എസ്.ഷീജ, എ.എസ്.നിഷ എന്നിവർ പങ്കെടുക്കും.