നെടുമങ്ങാട്: കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) നെടുമങ്ങാട് യൂണിറ്റ് കമ്മിറ്റി ആവിഷ്കരിച്ച 'സ്പർശം,സാന്ത്വനം" പദ്ധതികളുടെ ഭാഗമായി ചികിത്സാ ധനസഹായവും കുടുംബ ക്ഷേമനിധി ചെക്ക് വിതരണവും നടന്നു. നെടുമങ്ങാട് യൂണിറ്റിലെ ഹംസത്ത്, കോഴിക്കോട് യൂണിറ്റിൽ നിന്നും വർക്കിംഗ് അറേജ്മെന്റിൽ നെടുമങ്ങാട് ഡിപ്പോയിൽ ജോലി ചെയ്യുന്ന ജയ് കിഷൻ എന്നിവർക്കാണ് ചികിത്സ ധനസഹായം വിതരണം ചെയ്തത്. സർവീസിലിരിക്കെ മരിച്ച ജയരാജന്റെ കുടുംബത്തിനു ക്ഷേമനിധി ചെക്കും നൽകി. അസോസിയേഷൻ ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.എസ്. സുമേഷ് ബാബു അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, സി.സാബു, എൻ.ആർ. ബൈജു, ഇ.സുരേഷ്, ആർ.വി. ഷൈജുമോൻ, എൻ.ബി. ജ്യോതി, കെ.എ. അസീസ് എന്നിവർ സംസാരിച്ചു. കെ. ദിനേശ് കുമാർ സ്വാഗതവും ബി. രജിത്ത് നന്ദിയും പറഞ്ഞു.