v

കടയ്ക്കാവൂർ: ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ബോധവത്ക്കരണ ക്ലാസും ജീവിത ശൈലീ രോഗനിർണയ ക്യാമ്പും സംഘടിപ്പിച്ചു. എ.കെ.നഗറിൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് വിളയിൽ മൂല എഡിഎസിൻെറ സഹായത്താലാണ് പരിപാടി നടന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.സുഭാഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു.ആരോഗ്യ ഭവനം ബ്ലോക്ക് തല കോ ഓർഡിനേറ്റർ ആർ.കെ.ബാബു കീഴാറ്റിങ്ങൽ ഹെൽത്ത് ഇൻസ്പെക്ടർ സുഭാഷ് ,എ ഡി എസ് ചെയർപേഴ്സൻ അനിത തുടങ്ങിയവർ സംസാരിച്ചു.വാർഡുമെമ്പർ രാധിക പ്രദീപ് സ്വാഗതവും, ആരോഗ്യ ഭവനം കോ-ഓർഡിനേറ്റർ ആർ.കെ.ബാബു നന്ദിയും പറഞ്ഞു.