photo

നെടുമങ്ങാട് : പീഡനങ്ങളും കൊലപാതകങ്ങളും ലോക്കപ്പ് മരണങ്ങളും കേരളത്തിൽ മുമ്പുണ്ടാകാത്ത രീതിയിൽ പെരുകുമ്പോൾ ഇതിനെതിരെ പ്രതികരിക്കേണ്ട സാംസ്കാരിക നായകന്മാരും സ്ത്രീ വിമോചകരും മാളത്തിൽ ഒളിച്ചിരിക്കുകയാണെന്ന് ജില്ലാപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ ആരോപിച്ചു.വാളയാറിലെ പെൺകുട്ടികളുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നെടുമങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരിനടയിൽ സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് കെ.ജെ ബിനുവിന്റെ അദ്ധ്യഷതയിൽ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എം.മുനീർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.എൻ.ബാജി,നെട്ടിറച്ചിറ ജയൻ,ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എസ്.അരുൺ കുമാർ, ടി.അർജുനൻ,മന്നൂർകോണം സത്യൻ, ഫാത്തിമ, വാണ്ട സതീഷ്,നെട്ടിറച്ചിറ രഘു, സി.രാധാകൃഷ്ണൻ നായർ, മന്നുർകോണം താജുദ്ദീൻ, ഹാഷിം റഷീദ്, മന്നൂർകോണം രാജേഷ്,സജാദ് മന്നൂർക്കോണം, പുലിപ്പാറ വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.