തിരുവനന്തപുരം : നദികളിലെ പാരിസ്ഥിതി നീരൊഴുക്ക് ഉറപ്പുവരുത്തുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള നദീ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് പഠിക്കൽ സമരസംഗമം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30ന് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. പി. രസാദ്, വി.ഡി. സതീശൻ എം.എൽ.എ, സി.ആർ. നീലകണ്ഠൻ എന്നിവർ പങ്കെടുക്കും. പ്രതാപൻ, ടി.വി. രാജൻ, ഏലൂർ ഗോപിനാഥ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.