ചിറയിൻകീഴ്:രാജീവ്ഗാന്ധി കൾചറൽ ഫോറം ജവഹർലാൽ നെഹ്റുവിന്റെ 130-ാമത് ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.അനുസ്മരണ സമ്മേളനം ഫോറം പ്രസിഡന്റ് അഡ്വ.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.ഫോറം ജനറൽ സെക്രട്ടറി ജി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കേരള യൂണിവേഴ്സിറ്റി നടത്തിയ എം.എസ്.ഇ പോളിമർ കെമിസ്ട്രി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അഖിലാ വിനീതിനെ ഷീൾഡ് നൽകി അനുമോദിച്ചു.എസ്. വസന്തകുമാരി,അഴൂർ വിജയൻ, വി.കെ.ശശിധരൻ,കെ.ഓമന,മുട്ടപ്പലം സജിത്ത്,എ.ആർ.നിസാർ,എസ്.ജി.അനിൽകുമാർ,രഞ്ജിത്ത് പെരുങ്ങുഴി തുടങ്ങിയവർ സംസാരിച്ചു.