നെടുമങ്ങാട് : സർക്കിൾ സഹകരണ യൂണിയൻ അഖിലേന്ത്യ സഹകരണ വാരാഘോഷം 18ന് ഉച്ചയ്ക്ക് 2ന് നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ സംസ്ഥാന സഹകരണ യൂണിയൻ കൺവീനർ കോലിയക്കോട് കൃഷ്ണൻ നായർ ഉദ്‌ഘാടനം ചെയ്യുമെന്ന് യൂണിയൻ സെക്രട്ടറി ടി.വിജുശങ്കർ അറിയിച്ചു.'സഹകരണ പ്രസ്ഥാനത്തിലൂടെ സർക്കാരിന്റെ പുതിയ സംരംഭങ്ങൾ സാക്ഷാത്കരിക്കൽ' എന്ന വിഷത്തെ ആസ്പദമാക്കി സെമിനാറും താലൂക്ക് തല പ്രസംഗ-പ്രബന്ധ മത്സര വിജയികൾക്ക് സമ്മാനദാനവും നടക്കും.നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സമ്മാനദാനം നിർവഹിക്കും.സർക്കിൾ സഹകരണ യൂണിയൻ മുൻ ചെയർമാൻ കെ.ശാന്തകുമാർ അദ്ധ്യക്ഷത വഹിക്കും.റിട്ട.സഹകരണ സംഘം രജിസ്ട്രാർ വേണുനാഥൻ നായർ പ്രബന്ധാവതരണം നടത്തും.