ആര്യനാട് :ഉഴമലയ്ക്കൽ ഏലിയാവൂർ പാലത്തിൽനിന്ന് കരമന ആറ്റിൽ ചാടിയ റൈസ് മിൽ ഉടമയുടെ മൃതദേഹം കണ്ടെത്തി.ആര്യനാട് കോട്ടയ്ക്കകം മുക്കാലി ഗുരുദേവ നഗർ മിഥുനത്തിൽ ജയചന്ദ്രന്റെ (52)മൃതദേഹമാണ് കിട്ടിയത്.കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് ഏലിയാവൂർ പാലത്തിൽ നിന്ന് ഇയാളെ കാണാതായത്.തുടർന്ന് സ്കൂബാ ടീം, നെടുമങ്ങാട് ഫയർഫോഴ്സ്,ആര്യനാട് പൊലീസ്,പ്രദേശവാസികൾ എന്നിവർ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല.ഇന്നലെ മഞ്ചംമൂല കടവിന് സമീപത്ത് നിന്ന് ഫയർഫോഴ്സ് മൃതദേഹം കണ്ടെത്തുകയായിരുന്നു.ഭാര്യ:ഷൈലജകുമാരി.മക്കൾ:അർജ്ജുൻ ചന്ദ്രൻ,മിഥുൻ ചന്ദ്രൻ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9ന്.
ഫോട്ടോ............... ജയചന്ദ്രൻ.