nmac

വർക്കല:ഇടവ പാറയിൽ നെഹ്റുജി മെമ്മോറിയൽ ആർട്സ് ക്ലബ് വാർഷികവും ശിശുദിനാഘോഷ സാംസ്കാരിക സമ്മേളനവും വർക്കല കഹാർ ഉദ്ഘാടനം ചെയ്തു.ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത എസ്.ബാബു അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ എസ്.അനിത,ജയദേവൻനായർ, പ്രൊഫ.അബ്ദുൽ റബ്, ജി.ഹരിദാസൻ നായർ, അൻസാർ വർണന,സതീഷ് കുമാർ,ജി.ബദരീനാഥ്,അഡ്വ.ബി.ശിവപ്രസാദ് എന്നിവർ സംസാരിച്ചു.സംഗീത ലോകത്ത് അമ്പതാണ്ടുകൾ പിന്നിട്ട സിനിമാ പിന്നണി ഗായകൻ ഇടവാ ബഷീറിന് ഒൻപതാമത് നെഹ്റുജി പുരസ്കാരം വർക്കല കഹാർ സമ്മാനിച്ചു.മുതിർന്ന കലാകാരന്മാരായ കാപ്പിൽ ടി.കെ.ഗോപാലകൃഷ്ണൻ,കാപ്പിൽ ഗോപിനാഥ്,കാപ്പിൽ അജയകുമാർ,കെ.എം കമറുദ്ദീൻ എന്നിവരെ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു.വിദ്യാഭ്യാസ അവാർഡുകളും മൂന്നു ദിവസങ്ങളിലായി നടത്തിയ കലാ,കായിക മൽസര വിജയികൾക്കുളള സമ്മാനങ്ങളും വിതരണം ചെയ്തു.