തിരുവനന്തപുരം : ശമ്പളപരിഷ്‌കരണ നടപടി വേഗത്തിലാക്കുക, പ്രൊമോഷനെ ബാധിക്കുന്ന 1:4 അനുപാതം റദ്ദാക്കുക,കളക്‌ഷൻ ഏജന്റുമാരുടെ സേവന വ്യവസ്ഥകൾ പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യമുന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്ററിന്റെ നേതൃത്വത്തിൽ സഹകരണ ജീവനക്കാർ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തി.
ലോക് താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ് എൻ.എം.നായർ ഉദ്ഘാടനം ചെയ്തു.കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ സംസ്ഥാന സെക്രട്ടറി മേപ്പുക്കട മധു അദ്ധ്യക്ഷത വഹിച്ചു. ജി.സതീഷ് കുമാർ, എൻ.ജി.ഒ.സെന്റർ സംസ്ഥാന പ്രസിഡന്റ് പനവൂർ നാസർ, യുവജനതാദൾ ജില്ലാ പ്രസിഡന്റ് പി.എസ്.സതീഷ്, ചാലസുരേന്ദ്രൻ, ജി.ടി.ബാലു, സുനിൽ ഖാൻ, വിഴിഞ്ഞം ജയകുമാർ, രാധാകൃഷ്ണൻ നായർ, കുന്നുംപാറ ജയൻ, മച്ചേൽ ഹരികുമാർ, ശ്രീജിത്ത് ശങ്കർ, ജി.നീലകണ്ഠൻനായർ തുടങ്ങിയവർ സംസാരിച്ചു.