കല്ലമ്പലം: കിളിമാനൂർ ഉപജില്ലാ കലോത്സവത്തിൽ എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ഏറ്റവും കൂടുതൽ പോയിന്റ് നേടി കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂൾ ഒന്നാമതെത്തി. എൽ.പി, യു.പി, യു.പി അറബിക് കലോത്സവം ഉൾപ്പെടെ മൂന്ന് ഓവറോൾ ചാമ്പ്യൻഷിപ്പുകൾ കെ.ടി.സി.ടി നേടി. എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ഓവറോൾ രണ്ടാം സ്ഥാനവും കെ.ടി.സി.ടിക്ക് ലഭിച്ചു. അഡ്വ. ജോയി എം.എൽ.എയിൽ നിന്ന് വിദ്യാർത്ഥികൾ ട്രോഫി ഏറ്റുവാങ്ങി. അറുപത്തിയെട്ട് ഇനങ്ങളിൽ കെ.ടി.സി.ടി ഒന്നാംസ്ഥാനം നേടി. തിരുവനന്തപുരത്ത് നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ കെ.ടി.സി.ടിയിൽ നിന്നും തൊന്നൂറ്റിയെട്ട് വിദ്യാർത്ഥികൾ പങ്കെടുക്കും.