തിരുവനന്തപുരം : നാട്ടുവൈദ്യത്തിലെ നന്മകളും നാട്ടറിവുകളും സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് വൈദ്യമഹാസഭയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി. മർമ വൈദ്യൻ എ.കെ. പ്രകാശൻ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് സൗജന്യ നാട്ടുചികിത്സാക്യാമ്പും ഔഷധക്കഞ്ഞി വിതരണവും നടത്തി. വൈദ്യമഹാസഭ ചെയർമാൻ മാന്നാർ ജി. രാധാകൃഷ്ണൻ വൈദ്യർ അദ്ധ്യക്ഷത വഹിച്ചു. മടിക്കൈ കുമാരൻ വൈദ്യർ, വടകര ടി. ശ്രീനിവാസൻ, എൽ. പങ്കജാക്ഷൻ, കെ.വി. സുഗതൻ, ആചാര്യ വിനയകൃഷ്ണ, രവീന്ദ്രനാഥ്, മധുവൈദ്യർ, ഗ്രേസ് ബിജോ, പി.സി. വിജയൻ തുടങ്ങിയവർ സംസാരിച്ചു.