പാലോട്: ശരണ മന്ത്രമുഖരിതമായ ദിനരാത്രങ്ങൾക്കായി ഗ്രാമീണ മേഖലയിലെ അമ്പലങ്ങൾ ഒരുങ്ങി.പുരാതന ശാസ്താ ക്ഷേത്രമായ പച്ച നെടുംപറമ്പ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ മണ്ഡല ചിറപ്പ് ഉത്സവ ത്തിന് നാളെ രാവിലെ തുടക്കമാകും. എല്ലാ ദിവസവും രാവിലെ 5 ന് പള്ളിയുണർത്തൽ നിർമ്മാല്യ ദർശനം .അഷ്ടദ്രവ്യ മഹാഗണപതി ഹോമം,വിശേഷാൽ ദീപാരാധന തുടങ്ങിയവ ഉണ്ടാകും. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്ത്വത്തിൽ ഭക്തർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായി സെക്രട്ടറി പത്മാലയം മിനിലാൽ അറിയിച്ചു. നന്ദിയോട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ മണ്ഡല ചിറപ്പിനോടനുബന്ധിച്ച് നാളെ മുതൽ വിശേഷാൽ ദീപാരാധനയും വിളക്കും ഉണ്ടായിരിക്കുമെന്ന് എസ്.എൻ ഡി.പി ശാഖാ ഭാരവാഹികളായ ബി.എസ്.രമേശനും, പി.അനിൽകുമാറും അറിയിച്ചു.ആലംപാറ ദേവീക്ഷേത്രത്തിൽ നാളെ മുതൽ വിശേഷാൽ മണ്ഡല ചിറപ്പ് ഉത്സവം ഉണ്ടായിരിക്കുമെന്ന് ശാഖാ സെക്രട്ടറി രാജേന്ദ്രൻ അറിയിച്ചു. പച്ച സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. പാലോട് ഉമാമഹേശ്വര ക്ഷേത്രം, പെരിങ്ങമ്മല മഹാവിഷ്ണു ക്ഷേത്രം, വെമ്പിൽ മഹാദേവ ക്ഷേത്രം, കുറുപുഴ മണികണ്ഠാ ലയ ക്ഷേത്രം, താന്നിമൂട് മഹാദേവ ക്ഷേത്രം, പേരയം നീലിമല ക്ഷേത്രം, കള്ളിപ്പാറ ആയിരവില്ലി ക്ഷേത്രം കൂടാതെ ഭജനമഠങ്ങളിലും വിശേഷാൽ പൂജയും വിളക്കം ഉണ്ടാകും.