വെള്ളറട: ആനാവൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും നബാർഡ് ഫണ്ടും വിനിയോഗിച്ച് 2 കോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ബഹുനില മന്ദിരത്തിന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ തറക്കല്ലിട്ടു. കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്. അരുൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ അദ്ധ്യക്ഷ ഡോ. സി.എസ്. ഗീതാ രാജശേഖരൻ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തംഗം പാലിയോട് ശ്രീകണ്ഠൻ, കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യക്ഷേമസമിതി അദ്ധ്യക്ഷൻ മണവാരി ബിനുകുമാർ, വാർഡ് മെമ്പർ ഡി. ലൈല, ഹെഡ്മിസ്ട്രസ് ജി.എൽ. അനിത, പൂർവ വിദ്യാർത്ഥി അദ്ധ്യാപക സമിതി ചെയർമാൻ അഡ്വ. ഡി. വേലായുധൻ നായർ, മുൻ ഹെഡ്മാസ്റ്റർ ജി.എസ്. ജസ്റ്റിൻ ബ്രൈറ്റ്, സി.പി.എം ആനാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. പരമേശ്വരൻപിള്ള, യുവമോർച്ച സംസ്ഥാനസമിതിയംഗം മണവാരി രതീഷ്, എസ്.എം.സി ചെയർമാൻ ആനാവൂർ അനിൽകുമാർ, വൈസ് ചെയർമാൻ യേശുദാസ്, പി.ടി.എ പ്രസിഡന്റ് വി.എസ്. സബികുമാർ, വൈസ് പ്രസിഡന്റ് ജയകുമാർ, കോൺട്രാക്ടർ പ്രവീൺകുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ. അജിത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സൗദീഷ് നന്ദിയും പറഞ്ഞു. കഴിഞ്ഞ നാലു വർഷമായി എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയം നേടിവരുന്ന സ്‌കൂളിന് മന്ദിരം പണിയുന്നതിനാവശ്യമായ ഭൂമി പൂർവ വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും പി.ടി.എയും സംയുക്തമായി വാങ്ങി നൽകിയിരുന്നു.