fireforce

വർക്കല: യുവാവിന്റെ വിരലിൽ കുടുങ്ങിയ ലോഹമോതിരം അഗ്നിരക്ഷാസേന പുറത്തെടുത്തു. ആമസോൺ സാധനങ്ങളുടെ വിതരണക്കാരനായ വർക്കല വടശ്ശേരിക്കോണം സ്വദേശി അർജുന്റെ (19 ) കൈയിലാണ് മുറിച്ചുമാറ്റാൻ കഴിയാത്ത വിധത്തിൽ ലോഹമോതിരം കുടുങ്ങിയത്. എന്തോ കടിച്ചതിനെത്തുടർന്ന് മോതിരം കിടന്ന വിരലിൽ നീരായി. മോതിരം ഊരിമാറ്റാൻ കഴിയാതായി. വേദന അസഹ്യമായതിനെത്തുടർന്ന് വെളളിയാഴ്ച രാവിലെ അർജുൻ വർക്കല അഗ്നിരക്ഷാനിലയത്തിലെത്തുകയായിരുന്നു. മുറിച്ചുമാറ്റാനാകാത്തതിനാൽ ബലമുളള നൂലുപയോഗിച്ച് 20 മിനിട്ടോളമെടുത്താണ് അഗ്നിരക്ഷാസേനാംഗങ്ങൾ മോതിരം വിരലിൽ നിന്ന് നീക്കം ചെയ്തത്.