ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ എക്സ് സർവീസ് ഫാറത്തിന്റെ വാർഷികം ജില്ലാ പ്രസിഡന്റ് ഉഴമലയ്ക്കൽ പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.ആർ.കെ. പിള്ള യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ.പി നായർ മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായി എസ്.ആർ.കെ.പിള്ള(പ്രസിഡന്റ്), രാജ്മോഹൻ(സെക്രട്ടറി), ബിന്ദു സുരേഷ്(ജോയിന്റ് സെക്രട്ടറി), അശോകൻ(ട്രഷറർ), കെ.എൻ.പി.നായർ, ഇസ്മായേൽ, മാധവൻ ആശാരി, തോളൂർ രവി, പ്രഹ്ളാദൻ, രാധാകൃഷ്ണൻ നായർ, പരമേശ്വരൻ നായർ, ശാരദാമ്മ, നളിനി(കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.