നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം ( സ്നേഹോത്സവ് -2019) ഇന്ന് രാവിലെ 9ന് ആനാട് ഗവ. എൽ.പിഎസിൽ നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അറിയിച്ചു. ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു തുടങ്ങിയവർ സംസാരിക്കും. ഭിന്നശേഷി കുട്ടികളും കുടുംബാംഗങ്ങളും പങ്കെടുക്കും.