തിരുവനന്തപുരം : കെ.എസ് .ആർ.ടി.സിയിൽ ശമ്പളം മുടങ്ങിയതിനെത്തുടർന്ന് തൊഴിലാളികൾ ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്ന അവസ്ഥയ്ക്കെതിരെ കെ.എസ് .ടി എംപ്ലോയീസ് സംഘ് നിയമസഭാ മാർച്ച് സംഘടിപ്പിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം വി.വി.രാജേഷ് ഉദ്‌ഘാടനം ചെയ്തു. കെ.എസ് .ടി.എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി കെ.എൽ. രാജേഷ്, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എസ്. അജയകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.എൽ.ബിജുകുമാർ, സംസ്ഥാന സെക്രട്ടറി പ്രദീപ് വി.നായർ , ജില്ലാ പ്രസിഡന്റ് ആർ.പത്മകുമാർ എന്നിവർ സംസാരിച്ചു.