തിരുവനന്തപുരം : വാളയാറിൽ ദളിത് ബാലികമാർ കൊലചെയ്യപ്പെട്ട കേസിലെ യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കുട്ടികളുടെ മാതാപിതാക്കൾക്ക് വീടുവച്ചുനൽകണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ദളിത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടന്ന നിയമസഭാ മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. ഷാജു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി. ശരത്ചന്ദ്ര പ്രസാദ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, മൺവിള രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.