bleson-mathew

ഓടനാവട്ടം:സൗദി അറേബ്യയിൽ പ്രവാസി സംഘടനയുടെ അമരക്കാരനും ജീവകാരുണ്യപ്രവർത്തകനുമായിരുന്ന ബ്ലസൻ മാത്യു(42) സൗദിയിൽ നിര്യാതനായി. അവിടെ അൻജൗസ് ഇന്റർനാഷണൽ സ്‌കൂൾ വൈസ് പ്രിൻസിപ്പലായിരുന്നു. ജയിലിൽ കഴിയുന്ന മലയാളികളുടെ മോചനത്തിനും, ആശുപത്രിയിൽ കഴിയുന്നവർക്ക് ചികിത്സാ സഹായം എത്തിക്കാനും മുൻപന്തിയിൽ നിന്നു പ്രവർത്തിച്ചിരുന്നു.

ആയൂർ ഒഴുകുപാറയ്ക്കൽ പേരയത്ത് വീട്ടിൽ എ.എം മത്തായിയുടെയും (റിട്ട.എച്ച്.എം.വിലങ്ങറ എൽ.എം.എസ്.എൽ.പി.എസ്) കുഞ്ഞമ്മ മത്തായിയുടേയും മകനാണ്.

ബിജു പി മാത്യു (യു.കെ) ഏക സഹോദരനാണ്. ഓടനാവട്ടം മിഥുൻ കോട്ടേജിൽ എം.ജെ വുഡ് ഉടമ

എം.ജേക്കബിന്റെയും ജോളിജേക്കബിന്റെയും മകളായ മിൻസിയാണ് ഭാര്യ. മക്കൾ:അലീഷബ്ലസൻ, ആഷ്ബിയ ബ്ലസൻ, ആഷ്ബൽബ്ലസൻ. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷാകർമ്മങ്ങൾക്ക്

ശേഷം ഒഴുകുപാറ കൊടിഞ്ഞൽ മാർത്തോമാ പള്ളി സെമിത്തേരിയിൽ നടത്തും.