വെള്ളറട:സംസ്ഥാനസർക്കാരിന്റെ സാമ്പത്തിക സഹായത്തോടുകൂടി നടപ്പിലാക്കിയ കുന്നത്തുകാൽ ഗ്രാമീണ ശുദ്ധജല വിതരണ വിപുലീകരണ പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം 18ന് വൈകിട്ട് 4ന് കോട്ടുക്കോണത്ത് മന്ത്രി കെ.കൃഷ്ണൻ കുട്ടി നിർവഹിക്കും.സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്. അരുൺ,ആനാവൂർ നാഗപ്പൻ,ചെറ്റച്ചൽ സഹദേവൻ,പി.സുജാതകുമാരി തുടങ്ങിയവർ സംസാരിക്കും.ജല അതോറിട്ടി ടെക്നിക്കൽ മെമ്പർ ടി.രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിക്കും.ജല അതോറിട്ടി മാനേജിംഗ് ഡയറക്ടർ ഡോ:എ.കാശിഗൻ ഐ. എസ് സ്വാഗതവും അതോറിട്ടി ദക്ഷിണ മേഖല ചീഫ് എൻജിനിയർ ജി.ശ്രീകുമാർ നന്ദിയും പറയും.