വർക്കല:വർക്കല വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിൽ 163 പോയിന്റോടെ ശിവഗിരി ഹയർസെക്കൻഡറി സ്കൂൾ നാലാം തവണയും ജനറൽ വിഭാഗത്തിൽ ഹയർസെക്കൻഡറി കിരീടം കരസ്ഥമാക്കി.രണ്ടാം സ്ഥാനം 105 പോയിന്റോടെ വെട്ടൂർ ജെംനോ മോഡൽ ഹയർസെക്കൻഡറി സ്കൂളും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ 127 പോയിന്റോടെ പാളയംകുന്ന് ഗവ. ഹയർസെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും 122 പോയിന്റോടെ ജെംനോ മോഡൽ സ്കൂൾ രണ്ടാം സ്ഥാനവും നേടി.യു.പി വിഭാഗത്തിൽ കുരയ്ക്കണ്ണി എസ്.വി.യു.പി സ്കൂൾ 78 പോയിന്റോടെ ഒന്നാം സ്ഥാനവും ഇടവ ലിറ്റിൽ ഫ്ലവർ ഹയർസെക്കൻഡറി സ്കൂൾ 69 പോയിന്റോടെ രണ്ടാം സ്ഥനവും നേടി. ലോവർ പ്രൈമറി വിഭാഗത്തിൽ 60 പോയിന്റ് നേടിയ വർക്കല എൽ.പി.ജി സ്കൂളിനാണ് കിരീടം. 55 പോയിന്റ് നേടിയ ജെംനോ മോഡൽ സ്കൂൾ രണ്ടാം സ്ഥാനവും നേടി.
അറബിക് കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ ചിലക്കൂർ ഗവ. മുസ്ലിം എൽ.പി.എസ് ഒന്നാം സ്ഥാനവും വർക്കല ഗവ. എൽ.പി.ജി സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം ഇടവ എം.ആർ.എം.കെ.എം.എം എച്ച്.എസ്.എസിനാണ്.വെൺകുളം എൽ.വി.യു.പി സ്കൂളിനാണ് രണ്ടാം സ്ഥാനം.ഹൈസ്കൂൾ വിഭാഗത്തിൽ കടയ്ക്കാവൂർ എസ്.എസ്.പി.ബി ഹൈസ്കൂൾ ഒന്നാം സ്ഥാനവും ശിവഗിരി എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി.
സംസ്കൃതോത്സത്സവം യു.പി വിഭാഗത്തിൽ വെൺകുളം എൽ.വി.യു.പി സ്കൂളിനാണ് ഒന്നാം സ്ഥാനം.രണ്ടാം സ്ഥാനം അയിരൂർ ഗവ. യു.പി സ്കൂളിനാണ്.ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം കടയ്ക്കാവൂർ എസ്.എസ്.പി.ബി ഹൈസ്കൂളിനും രണ്ടാം സ്ഥാനം ശിവഗിരി ഹയർസെക്കൻഡറി സ്കൂളിനുമാണ്.
പനയറ എസ്.എൻ.വി എച്ച്.എസ്.എസിൽ നടന്ന കലോത്സവ സമാപന സമ്മേളനം അഡ്വ.അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം,വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അസിംഹുസൈൻ,ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.സി.എസ്.രാജീവ്,വർക്കല മുനിസിപ്പൽ വൈസ് ചെയർമാൻ എസ്.അനിജോ,എ.ഇ.ഒ ഷൈലാബീഗം,ചെമ്മരുതി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ജയസിംഹൻ,സ്കൂൾ മാനേജർ സുഭാഷ്ചന്ദ്രൻ,പി.ടി.എ പ്രസിഡന്റ് സജേഷ് കുമാർ എന്നിവർ സംസാരിച്ചു.പ്രിൻസിപ്പൽ അജിതകുമാരി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ എം.ബൈജു നന്ദിയും പറഞ്ഞു.