6-0 പോർച്ചുഗൽ ലിത്വാനിയയെ തകർത്ത സ്കോർ
ഏഴാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ക്രിസ്റ്റ്യാനോ സ്കോറിംഗ് തുടങ്ങി. 22-ാം മിനിട്ടി രണ്ടാം ഗോൾ 65-ാം മിനിട്ടിൽ ഹാട്രിക്ക് തികച്ചു.
ലിബ്സൺ : ഇറ്റാലിയൻ ക്ളബ് യുവന്റ്സിന്റെ കഴിഞ്ഞ രണ്ട് മത്സരത്തിൽ ഫിറ്റ്‌നസ് പ്രശ്നംമൂലം രണ്ടാം പകുതിയിൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതിൽ ഖിന്നനായിരുന്ന സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നലെ പോർച്ചുഗലിനായി യൂറോ കപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ഹാട്രിക്ക് നേടി വിമർശകരുടെ വായടപ്പിച്ചു. ലിത്വാനിയയ്ക്കെതിരായ മത്സരത്തിൽ മറുപടിയില്ലാത്ത അര ഡസൻ ഗോളുകൾക്കായിരുന്നു പറങ്കികളുടെ വിജയം.
52-ാം മിനിട്ടിൽ പിസി, 56-ാം മിനിട്ടിൽ ഗോൺസാലോ പാഡീൻഷ്യ, 63-ാം മിനിട്ടിൽ ബെർനാഡോ സിൽവ എന്നിവരാണ് പോർച്ചുഗലിന്റെ മറ്റ് ഗോളുകൾ നേടിയത്. ഈ വിജയത്തോടെ പോർച്ചുഗൽ യോഗ്യതാ സാദ്ധ്യത വർദ്ധിപ്പിച്ചു.
55
രാജ്യത്തിനും ക്ളബുകൾക്കുമായി ക്രിസ്റ്റ്യാനോ നേടിയ ഹാട്രിക്കുകളുടെ എണ്ണം പോർച്ചുഗലിനായി ഒൻപതാം ഹാട്രിക്ക്. മെസി കരിയറിൽ 52 ഹാട്രിക്കാണ് നേടിയിട്ടുള്ളത്.
7-0
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഇംഗ്ളണ്ട് മോണ്ടിനെഗ്രോയെ കീഴടക്കിയ സ്കോർ. ക്യാപ്ടൻ ഹാരികേൻ ഹാട്രിക്ക് നേടി. ഓക്സലൈഡ് ചേമ്പർലൈൻ, റാഷ്ഫോർഡ്, ടാമി അബ്രഹാം എന്നിവർ ഓരോ ഗോളടിച്ചു.
സെഫ്രനാച്ച് സെൽഫ് ഗോളും സമ്മാനിച്ചു.