ഹോംഗ്കോംഗ് : ഇന്ത്യൻ പുരുഷ താരം കെ. ശ്രീകാന്ത് ഹോംഗ്കോംഗ് ഓപ്പൺ ബാഡ്മിന്റണിന്റെ സെമിയിലെത്തി. ക്വാർട്ടറിൽ എതിരാളിയായിരുന്ന ഒളിമ്പിക് ചാമ്പ്യൻ ചെൻലോംഗ് പരിക്കുമൂലം പിൻമാറിയതോടെയാണ് ശ്രീകാന്ത് സെമിയിലെത്തിയത്.
നൊവാക്കിനെ വീഴ്ത്തി
ഫെഡറർ സെമിയിൽ
ലണ്ടൻ : വിംബിൾഡൺ ഫൈനലിലെ തോൽവിക്ക് നൊവാക്ക് ജോക്കോവിച്ചിനോട് പകരം വീട്ടി റോജർ ഫെഡറർ എ.ടി.പി ഫൈനൽസ് ടൂർണമെന്റിന്റെ സെമിയിലെത്തി. ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ 6-4, 6-3 എന്ന സ്കോറിനാണ് ഫെഡറർ വിജയിച്ചത്. ഇതോടെ നൊവാക്ക് സെമികാണാതെ പുറത്തായി.
ധോണി പരിശീലനം
പുനരാരംഭിച്ചു
റാഞ്ചി : ലോകകപ്പിന് ശേഷം കളിക്കളത്തിൽ നിന്ന് വിട്ടു നിൽക്കുന്ന മുൻ നായകൻ മഹേന്ദ്രസിംഗ് ധോണി റാഞ്ചിയിൽ പരിശീലനം പുനരാരംഭിച്ചു. എന്നാൽ വിൻഡീസിനെതിരായ പരമ്പരയിൽ ധോണി കളിക്കാനുണ്ടാവില്ല എന്നാണ് സൂചനകൾ.
ആശാലതാ ദേവിക്ക്
നോമിനേഷൻ
ന്യൂഡൽഹി: ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെ ഈ വർഷത്തെ മികച്ച വനിതാ താരത്തിനുള്ള പുരസ്കാരത്തിനായി ഇന്ത്യയുടെ ആശാലതാ ദേവിയും നോമിനേറ്റ് ചെയ്യപ്പെട്ടു. ഈ വർഷം ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ പുരസ്കാരം ആശാലതയ്ക്കായിരുന്നു.