തിരുവനന്തപുരം:സംസ്ഥാനത്തെ കള്ള് ചെത്ത് , വിൽപ്പന തൊഴിലാളികളുടെ കുറഞ്ഞ കൂലി നിരക്കുകൾ വർദ്ധിപ്പിച്ച് സർക്കാർ വിജ്ഞാപനം ചെയ്തു.
തെക്കൻ മേഖലയും വടക്കൻ മേഖലയും തിരിച്ചുള്ള കൂലിയാണ് കള്ള് ചെത്ത് തൊഴിലാളികൾക്ക് നിശ്ചിയിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,പത്തനംതിട്ട,കോട്ടയം,ഇടുക്കി, എറണാകുളം,തൃശൂർ ജില്ലകൾ തെക്കൻ മേഖലയിലും മലപ്പുറം, കോഴിക്കോട്, പാലക്കാട്,കണ്ണൂർ,വയനാട് , കാസർഗോഡ് ജില്ലകൾ വടക്കൻ മേഖലയിലും ഉൾപ്പെടും.സംസ്ഥാനത്തൊട്ടാകെ ഒരു ലീറ്റർ തെങ്ങിൻകള്ള് അളക്കുന്നതിനുള്ള കുറഞ്ഞ കൂലി 9.50 രൂപയിൽ നിന്ന് 60 രൂപയായും,. ഒരു ലീറ്റർ പനങ്കള്ള് അളക്കുന്നതിന് 6 രൂപയിൽ നിന്ന് 38 രൂപയായും ഉയർത്തി.
പ്രോത്സാഹനക്കൂലി
(തെങ്ങിൻകള്ള്)
തെക്കൻ മേഖല
6 മുതൽ 12 ലീറ്റർ വരെ -ഓരോ ലീറ്ററിനും 5 രൂപ വീതം.
12 ലീറ്ററിന് മുകളിൽ 20 ലീറ്റർ വരെ-ഓരോ ലീറ്ററിനും 7 രൂപ.
20 ലീറ്ററിന് മുകളിൽ -ഓരോ ലീറ്ററിനും 10 രൂപ വീതം.
വടക്കൻ മേഖല
എട്ടു ലീറ്ററിന് മുകളിൽ 16 ലീറ്റർ വരെ -ഓരോ ലീറ്ററിനും 5 രൂപ വീതം.
16 ലീറ്ററിന് മുകളിൽ 20 ലീറ്റർ വരെ- 7 രൂപ
20 ലീറ്ററിന് മുകളിൽ -10 രൂപ
പനങ്കള്ള് ( രണ്ട് മേഖലയിലും)
എട്ടു ലീറ്ററിന് മുകളിൽ 16 ലീറ്റർ വരെ -രണ്ടു രൂപ വീതം
16 ലീറ്ററിന് മുകളിൽ ഓരോ ലീറ്ററിനും- 4 രൂപ വീതം.
ഒരുക്കുകൂലി
-ബ്രായ്ക്കറ്റിൽ പഴയ നിരക്ക്)
തെങ്ങൊന്നിന്- 230 രൂപ(115)
ചൂണ്ടപ്പന -345(230)
കരിമ്പന - 220 (135)
ഗ്യാരന്റീഡ് മിനിമം വേതനത്തിൽ നാലു തെങ്ങോ രണ്ടു പനയോ ചെത്തിയിട്ടും 250 രൂപ കൂലി ലഭിക്കുന്നില്ലെങ്കിൽ അത്രയും തുക തുടർച്ചയായി 45 ദിവസത്തേയ്ക്ക് ഗ്യാരന്റീഡ് മിനിമം വേജസായി നൽകണം. മുൻപ് ഇത് 120 രൂപയായിരുന്നു.
കള്ള് വിൽപന :.
അടിസ്ഥാന ശമ്പളം:
ഗ്രേഡ് ഒന്ന് വിഭാഗത്തിന് - 12,060 രൂപ (3165 ).
ഗ്രേഡ് രണ്ട് -11,870(3038)
ഗ്രേഡ് മൂന്ന് - 11,670(2910)
ഗ്രേഡ് നാല് - 11,470 (2783) രൂപ