തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യ ചെലവുകൾ ഒഴികെ ബില്ലുകൾ പാസാക്കേണ്ടെന്ന് ധനവകുപ്പ് ട്രഷറിക്ക് നിർദ്ദേശം നൽകി. അത്യാവശ്യമുള്ള 31 ഇനങ്ങൾ ഒഴികെ എല്ലാ പെയ്‌മെന്റുകളും ധനവകുപ്പ് തടഞ്ഞു.
നേരത്തെ അഞ്ച് ലക്ഷം രൂപയ്ക്കു വരെയുള്ള ബില്ലുകൾ അനുമതിയില്ലാതെ മാറി നൽകാമായിരുന്നു. ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള പണത്തിനും നിയന്ത്രണമുണ്ട്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് നിയന്ത്രണമെന്ന് ധനവകുപ്പ് അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾക്കും നിയന്ത്രണം ബാധകമായിരിക്കും.