തിരുവനന്തപുരം: ദക്ഷിണ കേരള മഹായിടവക വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് എൽ.എം.എസ് ഗ്രൗണ്ടിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് നടക്കുന്ന റാലി കടന്നുപോകുന്ന റോഡുകളിൽ ഇന്ന് ഉച്ചയ്ക്ക് 1 മുതൽ ഗതാഗത ക്രമീകരണം ഉണ്ടായിരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. റാലി അവസാനിക്കുന്നതുവരെ ആർ.ആർ ലാമ്പ് - പാളയം - വി.ജെ.ടി-സ്റ്രാച്യൂ - പുളിമൂട്-ആയുർവേദ കോളേജ് - കിഴക്കേകോട്ട വരെയുള്ള റോഡിലൂടെയുള്ള യാത്ര ഒഴിവാക്കണം.
വാഹനങ്ങൾ തിരിച്ചു വിടുന്ന സ്ഥലങ്ങൾ
ദേശീയപാത/എം.സി റോഡ് വഴി വരുന്ന വാഹനങ്ങൾ ആർ.ആർ ലാമ്പ് നിന്നും മ്യൂസിയം-വെള്ളയമ്പലം-വഴുതക്കാട്-ആനി മസ്ക്രീൻ സ്ക്വയർ-പനവിള വഴി പോകണം
കരമന ഭാഗത്ത് നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കിള്ളിപ്പാലം-അട്ടക്കുളങ്ങര വഴി പോകണം.
നെടുമങ്ങാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പേരൂർക്കടയിൽ നിന്ന് ശാസ്തമംഗലം-ഇടപ്പഴഞ്ഞി-വഴുതക്കാട് വഴി പോകണം.
തമ്പാനൂർ ഭാഗത്ത് നിന്നും ആറ്റിങ്ങൽ, കൊല്ലം, കോട്ടയം ഭാഗത്തേക്ക് പോകേണ്ടവ ബേക്കറി - അണ്ടർപാസ്-ആശാൻസ്ക്വയർ വഴിയും കിഴക്കേകോട്ട, തമ്പാനൂർ ഭാഗങ്ങളിൽ നിന്ന് പേരൂർക്കട, നെടുമങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര- കിള്ളിപ്പാലം-ഫ്ലൈഓവർ-തൈക്കാട്-വഴുതക്കാട് വഴി പോകണം.
പേട്ട ഭാഗത്തുനിന്നുള്ളവ ആശാൻസ്ക്വയർ വഴി അണ്ടർപാസ് - ബേക്കറി - തമ്പാനൂർ വഴി കിഴക്കേകോട്ട പോകണം