
തിരുവനന്തപുരം: മോശം കാലാവസ്ഥയെ തുടർന്ന് കൊളംബോ വിമാനത്താവളത്തിൽ ഇറക്കാൻ കഴിയാതിരുന്ന ലാതം എയർബസ് എ 350 വിമാനത്തിന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ്. ദോഹയിൽ നിന്ന് കൊളംബോയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് കാലാവസ്ഥ മോശമായത്. ഇതിനിടെ ഇന്ധനം കുറവായതിനാൽ ഇവിടെ അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു. ഇന്ധനം നിറച്ച ശേഷം രാത്രി 7.45ഓടെ വിമാനം തിരികെപ്പോയി. ആദ്യമായിട്ടാണ് ലോകത്തിലെ ഏറ്റവും ആധുനികമായ എയർബസ് എ 350 വിമാനം ഇവിടെ ലാൻഡ് ചെയ്യുന്നത്.