കല്ലമ്പലം: മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ എൻ.എസ്.എസ് യൂണിറ്റിന്റെയും നവീകരിച്ച ഹൈടെക് സ്‌കൂൾ ഗ്രന്ഥശാലയുടെയും അറബി ക്ലാസ് റൂം ഗ്രന്ഥശാലയുടെയും ഉദ്ഘാടനം നടന്നു. യൂണിറ്റ് അടൂർ പ്രകാശ് എം.പിയും ഗ്രന്ഥശാല ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവും അറബി ഗ്രന്ഥശാല മടവൂർ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ബാലചന്ദ്രനും ഉദ്ഘാടനം ചെയ്‌തു. അനന്ത സൂര്യകൃഷ്ണ അദ്ധ്യക്ഷനായി. എസ്. സജിന, എസ്. വസന്തകുമാരി, ജി. അനിൽകുമാർ, ജി.ജയകൃഷ്ണൻ, ആർ.എസ്. ബിജു, പ്രിയ, എം. തമീമുദ്ദീൻ എന്നിവർ സംസാരിച്ചു.