തിരുവനന്തപുരം: ഊക്കോട് രാമചന്ദ്രൻ (സനാതൻ) രചിച്ച ചരിത്ര നോവലായ 'വെള്ളായണി പരമു' നാളെ വൈകിട്ട് 4.30ന് പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രകാശനം ചെയ്യും. മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും. എം. വിൻസെന്റ് എം.എൽ.എ ആദ്യപ്രതി ഏറ്റുവാങ്ങും. അജിത് വെണ്ണിയൂർ, വിനോദ് വൈശാഖി, കാരയ്ക്കാമണ്ഡപം വിജയകുമാർ തുടങ്ങിയവർ സംസാരിക്കും.