തിരുവനന്തപുരം: കാൻസറിന് കാരണമാവുന്ന രാസപദാർത്ഥങ്ങളടങ്ങിയ ഭക്ഷണത്തിനെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുക, കാൻസർ പെൻഷൻ 3000 രൂപയാക്കി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 'ജീവനം കാൻസർ സൊസൈറ്റി' 19ന് രാവിലെ 10ന് സെക്രട്ടേറിയറ്റ് പടിക്കൽ ഉപവാസ സമരം നടത്തുമെന്ന് സൊസൈറ്റി പ്രസിഡന്റ് ജോജി മാത്യു ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സി.പി.ഐ നേതാവ് കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.വാർത്താസമ്മേളനത്തിൽ ബിജു തുണ്ടിൽ, വിനു വിദ്യാധരൻ, എസ്. രാമചന്ദ്രൻ, ശശികുമാർ എന്നിവർ പങ്കെടുത്തു.