കല്ലമ്പലം: പള്ളിക്കൽ പുളിമാത്ത് തൃബ്ഭരണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ 2020ലെ കുംഭ ഭരണി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 6.30ന് ക്ഷേത്ര സദ്യാലയത്തിൽ ഭക്ത ജനങ്ങളുടെ പൊതുയോഗം നടക്കും. ക്ഷേത്രം പ്രസിഡന്റ് എസ്.ആർ. ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. ക്ഷേത്രത്തിലെ മണ്ഡലവിളക്ക് ഇന്ന് ആരംഭിക്കും. രാവിലെ 6ന് ഗണപതിഹോമം, 8ന് ഭാഗവതപാരായണം, 5.30ന് ചെണ്ടമേളം, 6.30ന് പാൽപായസ വിതരണം, പുഷ്പ ദീപാലങ്കാരങ്ങളോടെ 6.45ന് ദീപാരാധന, 7.30ന് അത്താഴപൂജയും വിളക്കും നടക്കും.