ശ്രീകാര്യം:പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായ പൗഡിക്കോണം- കേരളാദിത്യപുരം, കരിയം -ശ്രീകാര്യം റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടും പൗഡിക്കോണത്തെ പൊതുമാർക്കറ്റിന്റെ ദുരവസ്ഥയിൽ പ്രതിഷേധിച്ചും കോൺഗ്രസ് പൗഡിക്കോണം മണ്ഡലം കമ്മിറ്റി പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. കേരാളാദിത്യപുരം ജംഗ്‌ഷനിൽ എ.ഐ.സി മെമ്പർ കെ.എസ്.ഗോപകുമാർ ജാഥ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പൗഡിക്കോണം സനലിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജാഥ കരിയം ജംഗ്‌ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനം അഡ്വ.എം.എ.വാഹീദ് ഉദ്ഘാടനം ചെയ്തു. അഭിലാഷ് ആർ.നായർ, അണിയൂർ പ്രസന്നകുമാർ, ചെക്കാലമുക്ക് മോഹനൻ, പൗഡിക്കോണം മധു, പനങ്ങോട്ടുകോണം വിജയൻ, കരിയം അശോകൻ തുടങ്ങിയവർ സംസാരിച്ചു.