തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നാഷണൽ അർബൻ ലൈവ്‌ലിഹുഡ്സ് മിഷന്റെയും കുടുംബശ്രീ മിഷന്റെയും ആഭിമുഖ്യത്തിൽ നെയ്യാർ ഡാമിലെ കിക്മയിൽ അക്കൗണ്ടിംഗ് വിത്ത് ടാലി, അക്കൗണ്ടിംഗ് എന്നീ കോഴ്സുകളിൽ സൗജന്യ പരിശീലനം നൽകുന്നു. മൂന്ന് മാസമാണ് കോഴ്സ് കാലാവധി. യോഗ്യത: പ്ലസ് ടു. താത്പര്യമുള്ളവർ നാളെ രാവിലെ 10ന് കിക്മ ക്യാമ്പസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547618290, 9446835303, www.kicmakerala.in.