തിരുവനന്തപുരം: നിയമനാംഗീകാരം തേടി കേരള നോൺ അപ്രൂവൽ ടീച്ചേഴ്‌സ് അസോസിയേഷൻ നാളെ സെക്രട്ടേറിയറ്റിലേക്ക് കണ്ണീർ മാർച്ച് നടത്തുമെന്ന് ഭാരവാഹികളായ ഷജീർഖാൻ, അൽഅമീൻ, ജയദീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ രാവിലെ 10ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാർച്ച് ഉദ്ഘാടനം ചെയ്യും.