jayan

വക്കം: അന്തരിച്ച നടൻ ജയന് തലസ്ഥാനത്ത് ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന് കാഥികൻ അയിലം ഉണ്ണികൃഷ്ണൻ പറഞ്ഞു.ജയന്റെ 39-ാമത് ചരമവാർഷികവും, കാഥികൻ മണമ്പൂർ രാധാകൃഷ്ണന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് മണനാക്ക് പി.എം.എ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എം.എ ഷിബു അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എസ്.ഫിറോസ് ലാൽ മുഖ്യ പ്രഭാഷണം നടത്തി. വക്കം മനോജ്, അജാസ് റഫീക്ക്, കടയ്ക്കാവൂർ മണികണ്ഠദാസ് തുടങ്ങിയവർ സംസാരിച്ചു.