ബാലരാമപുരം:ബാലരാമപുരം ടൗൺ മുസ്ലീം ജമാ അത്തിന്റെ ആഭിമുഖ്യത്തിൽ സാംസ്കാരിക സമ്മേളനവും മദ്രസ ഫെസ്റ്റും സംഘടിപ്പിച്ചു. എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജെ.മുഹമ്മദ് സുബൈർ അദ്ധ്യക്ഷത വഹിച്ചു.ജയിൽ ഡി.ഐ.ജി എസ്.സന്തോഷ് വിവിധ മേഖലകളിൽ പ്രഗത്ഭരായവരെ ആദരിച്ചു.മാദ്ധ്യമപ്രവർത്തകരായ ഹലീൽ റഹ്മാൻ, അബൂബക്കർ,റഫീക്ക്,അദ്ധ്യാപകൻ എ.എസ്.മൻസൂർ,അഡ്വ.ഷാദുലി ജമാൽ,വെയ്റ്ര് ലിഫ്റ്റിംഗ് സർവകലാശാല ജേതാവ് അൽ അമീൻ, ആസിഫ് അലി എന്നിവർക്ക് ഉപഹാരം സമ്മാനിച്ചു.വിവിധ പൊതുപരീക്ഷകളിൽ വിജയിച്ചവർക്കും ചീഫ് ഇമാം അബ്ദുൽ റഹീം അൽ കൗസരി സമ്മാനങ്ങൾ നൽകി.ജനറൽ സെക്രട്ടറി എം.ഹാജ,ഷബീർ അൽ ഹാസിമി,സെയ്യദ് ബാബു,എ.എം മസൂദ് എന്നിവർ പ്രസംഗിച്ചു.ഫക്രുദീൻ സ്വാഗതവും മുഹമ്മദ് ഹലീം നന്ദിയും പറഞ്ഞു.